Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ഭഗവതിയുടെ ഊരുവലം എഴുന്നള്ളിപ്പിന് ഭക്തിനിര്‍ഭര വരവേല്‍പ്
21/03/2024
മൂത്തേടത്തുകാവ് ഭഗവതിയുടെ ഊരുവലം എഴുന്നള്ളിപ്പിന് വൈക്കം സമൂഹം ഹാളില്‍ നല്‍കിയ വരവേല്‍പില്‍ തിടമ്പ് അലങ്കരിക്കുന്നു.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിലെ പൗരാണിക ചടങ്ങായ ഭഗവതിയുടെ ഊരുവലം എഴുന്നള്ളിപ്പിന് വിവിധ കേന്ദ്രങ്ങളില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ് നല്‍കി. ദേശദേവതയായ മൂത്തേടത്തുകാവിലമ്മയുടെ ഊരുവലം എഴുന്നള്ളിപ്പ് വൈക്കം ദേശത്തിന്റെ പ്രത്യേക ആചാരമാണ്. പറ സമര്‍പ്പണവും എതിരേല്‍പ്പും പ്രത്യേകതയാണ്. എഴുന്നള്ളിപ്പിന് ഇന്നലെ രാവിലെ ഉദയനാപുരം  ക്ഷേത്രത്തിലും, വൈക്കം സമൂഹമഠത്തിലും, വടയാര്‍ സമൂഹത്തിലും ആചാരപ്രകാരം വരവേല്‍പ്പ് നല്‍കി. വൈക്കം സമൂഹം ഹാളില്‍ എത്തിയ എഴുന്നള്ളിപ്പിനെ നിറപറയും വിളക്കും വച്ച് അരിയും പൂവും എറിഞ്ഞ് വരവേല്‍പ്  നല്‍കി. മൂത്തേടത്തുകാവ് ക്ഷേത്രം മുഖ്യകാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി പൂജകള്‍ നടത്തി. സമൂഹം ഹാളില്‍ ഭഗവതിയുടെ തിടമ്പ് അലങ്കരിച്ചു വെച്ച് നിറദീപങ്ങള്‍ തെളിയിച്ച് പൂജകള്‍ നടത്തിയ ശേഷം നിറപറ സമര്‍പ്പിച്ചു. വൈക്കം സമൂഹം പ്രസിഡന്റ് പി ബാലചന്ദ്രന്‍, സെക്രട്ടറി കെ.സി കൃഷ്ണമൂര്‍ത്തി, ട്രഷറര്‍ ഗോപാലകൃഷ്ണന്‍ ഇരുമ്പൂഴിക്കുന്ന് മഠം, കെ വൈദ്യനാഥന്‍, അര്‍ജുന്‍ ത്യാഗരാജന്‍, സുധ കൃഷ്ണന്‍, സന്ധ്യ ബാലചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പായസ വിതരണം, അന്നദാനം എന്നിവയും നടത്തി.