Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അധ്യാപകര്‍ക്ക് യാത്രയയപ്പും വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡും നല്‍കി
21/03/2024
വൈക്കം ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് കെ.പി.എസ്.ടി.എ വൈക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പ്.

വൈക്കം: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈക്കം ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങളും നല്‍കി. വൈക്കം എയ്ഡഡ് പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് സഹകരണ സംഘം ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം അസോസിയേഷന്‍ റവന്യു ജില്ലാ സെക്രട്ടറി മനോജ് വി.പോള്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ബൈജുമോന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി. അംഗം പി പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. റവന്യൂ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആര്‍ ശ്രീകുമാര്‍, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ജിയോ ബി ജോസ്, ഉപജില്ലാ സെക്രട്ടറി ബേബി ജോസ്, ട്രഷറര്‍ ഷിനു ജോസഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് ജോസഫ്, വന്ദന കെ.പൗലോസ്, അനു ഡി രാജ്, സിബി ഏലിയാസ്, എ.എസ് സീമ, വിനീതാ ആന്‍ഡ്രൂസ്, പി പ്രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.