Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷിപാഠം പദ്ധതി: ആശ്രമം സ്‌കൂളില്‍ കരിമീന്‍ കൃഷി വിളവെടുപ്പ് നടത്തി
20/03/2024
വൈക്കം ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കൃഷിപാഠം പദ്ധതിയില്‍പ്പെടുത്തി തലയാഴം പഞ്ചായത്തിലെ രണ്ട് കുളങ്ങളില്‍ നടത്തിയ കരിമീന്‍ കൃഷിയുടെ വിളവെടുപ്പ് സഹപാഠിക്കൊരു സാന്ത്വനം പരിപാടി കണ്‍വീനര്‍ വൈ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൃഷിപാഠം പദ്ധതിയില്‍പ്പെടുത്തി തലയാഴം പഞ്ചായത്തിലെ പുരയിടത്തിലെ രണ്ട് കുളങ്ങളിലായി നടത്തിയ കരിമീന്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി. എസ്.പിസി, എന്‍എസ്എസ്, സീഡ് ക്ലബ്ബ്, റെഡ്ക്രോസ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. 400 ഗ്രാം തൂക്കത്തില്‍ 62 കിലോ മത്സ്യമാണ് ലഭിച്ചത്. കൃഷി ലാഭത്തിലെ ഒരു വിഹിതം സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും. വിളവെടുപ്പ് സഹപാഠിയ്ക്കൊരു സാന്ത്വനം കണ്‍വീനര്‍ വൈ ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഷാജി ടി.കുരുവിള അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.ആര്‍ ബിജി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.പി ബീന, സി.എസ് ജിജി എന്നിവര്‍ പങ്കെടുത്തു.