Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികളുടെ സ്വഭാവ രൂപീകരണം അധ്യാപകരുടെ ഉത്തരവാദിത്വം: ഡോ. ജി മധു
20/03/2024
വൈക്കം ശ്രീമഹാദേവ ഐടിഇയുടെ വാര്‍ഷികവും ബിരുദദാന സമ്മേളനവും കുസാറ്റ് പ്രൊഫസര്‍ ഡോ. ജി മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഏതൊരു സമൂഹത്തിന്റേയും ശരിയായ വളര്‍ച്ചയില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക് നിസ്തൂലമാണെന്നും അറിവ് പകര്‍ന്ന് നല്‍കുന്നതിനേക്കാള്‍ ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണമായിരിക്കണം അധ്യാപകന്റെ പ്രഥമ കടമയെന്നും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പരിസ്ഥിതി പഠന വകുപ്പ് എമിരൈറ്റ് പ്രൊഫസര്‍ ഡോ. ജി മധു. വൈക്കം ശ്രീമഹാദേവ ടീച്ചര്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 20-ാമത് വാര്‍ഷികവും 18-ാമത് ബാച്ച് അധ്യാപക പരിശീലകരുടെ ബിരുദദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ ബി മാധുരിദേവി അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് ബിരുദദാന സന്ദേശം നല്‍കി. കോളേജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍.എസ് മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 പേര്‍ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി ബിരുദം ഏറ്റുവാങ്ങി. യോഗത്തില്‍ മാനേജര്‍ ബി മായ, സുകന്യ സുകുമാരന്‍, വിദ്യ എം നമ്പൂതിരി, എം.എസ് ശ്രീജ, ആഷ ഗിരീഷ്, അരുണിമ എം നായര്‍, എം.ജിമോള്‍, അശ്വതി എസ് നായര്‍, ആര്‍.എസ് ദേവി, ജോസ്മി മറിയ എന്നിവര്‍ പ്രസംഗിച്ചു.