ധ്രുവപുരം ക്ഷേത്രം പുനര്‍നിര്‍മാണം: നിധി സമാഹരണം തുടങ്ങി
19/03/2024
തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള നിധി സമാഹരണം വിജയ ഫാഷന്‍ ജുവല്വറി എംഡി ജി വിനോദ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: എസ്എന്‍ഡിപി യോഗം 127-ാം നമ്പര്‍ പടിഞ്ഞാറേക്കര ശാഖയുടെ കീഴിലുള്ള തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള നിധി സമാഹരണം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടത്തി. കുടുംബയൂണിറ്റുകള്‍, യൂത്ത് മൂവ്മെന്റ്, വനിതാസംഘം എന്നിവയുടെ നേതൃത്വത്തിലാണ് നിധി സമാഹരിക്കുന്നത്. ശ്രീകോവിലിന്റെ മേല്‍ക്കൂര ചെമ്പ് പാകുന്നതിനുള്ള ഫണ്ടും സമാഹരിക്കും. വിജയ ഫാഷന്‍ ജുവല്വറി എം.ഡി ജി വിനോദ് പദ്ധതി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ ആനന്ദ് രാജന്, സെക്രട്ടറി കെ.ജി രാമചന്ദ്രന്, വൈസ് പ്രസിഡന്റ് വി.എന്‍ റെജിമോന്, യൂണിയന് കൗണ്‍സിലര്‍ ടി.എസ് സെന്‍, അഡ്വ. എം.ജി രഞ്ജിത്ത്, മറ്റ് ഭാരവാഹികളായ സി.ബി ലീപീഷ്, ആര് രാഹുല്‍, എം.വി ബിനീഷ്, എം.വി രാധാകൃഷ്ണന്, സിനി രവി, ദിവ്യ ബിജു, സന്തോഷ്, അജിത എന്നിവര്‍ പങ്കെടുത്തു.