Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിവിരുദ്ധ ബോധവൽകരണവുമായി ജനമൈത്രി പോലീസ്
19/03/2024
വൈക്കം ജനമൈത്രി പോലീസിന്റേയും ജനമൈത്രി സമിതിയുടേയും എക്‌സൈസ് വിഭാഗത്തിന്റേയും നേതൃത്വത്തില്‍ കണിച്ചേരി കോളനിയില്‍ നടത്തിയ ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ് ദ്വിജേഷ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: വൈക്കം ജനമൈത്രി പോലീസിന്റേയും, ജനമൈത്രി സമിതിയുടേയും നേതൃത്വത്തില്‍ വൈക്കം എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ ടി.വി പുരം പഞ്ചായത്തിലെ കണിച്ചേരി കോളനിയില്‍ യുവതലമുറയ്ക്കായി ലഹരിവിരുദ്ധ ബോധവല്‍കരണ ക്ലാസും സെമിനാറും പ്രഭാഷണവും നടത്തി.
കണിച്ചേരി കോളനിയിലെ അങ്കണവാടിയില്‍ നടത്തിയ ലഹരി വിരുദ്ധ ബോധവല്‍കരണ സെമിനാര്‍ വൈക്കം ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ് ദ്വിജേഷ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി സമിതി കോ-ഓര്‍ഡിനേറ്റര്‍ പി.എം സന്തോഷ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു. ജനമൈത്രി സി.ആര്‍ ജോര്‍ജ് മാത്യു, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.ആര്‍ സ്വരൂപ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അശോക് ബി നായര്‍, ജനമൈത്രി സമിതി അംഗങ്ങളായ കെ.ശിവപ്രസാദ്, എം.ഒ വര്‍ഗീസ്, വി.എസ് രവീന്ദ്രന്‍, ജിസ് പോള്‍, ടി.ആര്‍ സുരേഷ്, പി.ഡി സുനില്‍ കുമാര്‍, ആശ ബിജു, ബീറ്റ് ഓഫീസര്‍മാരായ വി.ടി ശ്രീനിവാസന്‍, ഷിംല എന്നിവര്‍ പ്രസംഗിച്ചു.