Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രചരണം നടത്തി.
07/05/2016
യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ. സനീഷകുമാറിന് തലയോലപ്പറമ്പ് പഞ്ചായത്തിലെ തേവലക്കാട് ജംഗ്ഷനില്‍ നല്‍കിയ സ്വീകരണം.

പഞ്ചായത്തിനെ ഇളക്കിമറിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ പ്രചരണം നടത്തി. പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനപരിപാടി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനംചെയ്തു. ഇന്നലെ രാവിലെ പൊതി മേഴ്‌സി കവലയില്‍നിന്നാരംഭിച്ച പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം ബസ് സ്റ്റാന്റ് ജംഗ്ഷനില്‍ സമാപിച്ചു. പഞ്ചായത്തിലെ ഭൂരിഭാഗം വാര്‍ഡുകളിലും ഗംഭീരസ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. കെ.എ. അപ്പച്ചന്‍, അഡ്വ. പി.പി. സിബിച്ചന്‍, അഡ്വ. സമ്പത്കുമാര്‍, അഡ്വ. വിവി. സത്യന്‍, അഡ്വ. ആന്റണി കളംബുകാടന്‍, വി.ടി. ജയിംസ്, വിജയമ്മാബാബു, ജോസ് വേലിക്കകം, സോഫിജോസഫ്, ബഷീര്‍ പുത്തന്‍പുര, നിസാര്‍, അഡ്വ. ഫിറോഷ്, ശശിധരന്‍ വാളവേലില്‍, വി.ജി. മോഹനന്‍, എം. അനില്‍കുമാര്‍. എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.