Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദിത്യ ഭഗവാന് ഉദയംപൂജ നടത്തി
19/03/2024
ചെമ്മനത്തുകര ചേരിക്കല്‍ ആദിത്യ ഉദയംപൂജ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഉദയംപൂജ.
 
വൈക്കം: ചെമ്മനത്തുകര ചേരിക്കല്‍ ആദിത്യ ഉദയംപൂജ സംഘത്തിന്റെ നേതൃത്വത്തില്‍ ആദിത്യ ഭഗവാന് ഉദയംപൂജ നടത്തി.
വ്രതശുദ്ധിയോടെ എത്തിയ അംഗങ്ങള്‍ താലങ്ങളില്‍ കോല്‍ത്തിരിയും നീരാഞ്ജന ദീപവും തെളിച്ച് പ്രത്യേക ചേരുവയില്‍ തയ്യാറാക്കിയ പൂജ അപ്പവും പഴങ്ങളും പുഷ്പങ്ങളും വെച്ച് താലങ്ങള്‍ ഉയര്‍ത്തി ആര്‍പ്പുവിളികളോടെ സൂര്യ ഭഗവാനെ സ്തുതിച്ചു.
ആചാര്യന്‍ സദാനന്ദന്‍ തോട്ടകം പൂജകള്‍ നടത്തി. പ്രസിഡന്റ് ഓമനക്കുട്ടന്‍ മരോട്ടിക്കല്‍, സെക്രട്ടറി ഉദയകുമാര്‍ അമ്പാടി, പി.വി വേണുഗോപാല്‍, കരുണന്‍ കുരുത്തേല്‍, എം.വി സതീശന്‍, എന്‍.പി സതീഷ്, ജയകുമാര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.