Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടയാഴം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
18/03/2024
ഇടയാഴം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മണയത്താറ്റുമന ദിനേശന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ഇടയാഴം ശ്രീസുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മണയത്താറ്റുമന ദിനേശന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി കെ.ബി സുര്‍ജിത് മാമ്പ്ര സഹകാര്‍മികനായി. ചടങ്ങിന് മുന്‍പായി ചുറ്റുവിളക്ക് സമര്‍പ്പണം നടത്തി. ക്ഷേത്രനടയിലെ കെടാവിളക്കില്‍ പടുതോള്‍മന പി.ജി നാരായണന്‍ നമ്പൂതിരിയും, കലാമണ്ഡപത്തില്‍ സിനിമാനടന്‍ ചേര്‍ത്തല ജയനും ദീപം തെളിയിച്ചു. തുടര്‍ന്ന് ചാക്യാര്‍കൂത്ത് അരങ്ങേറി. സബ്ഗ്രൂപ്പ് ഓഫീസര്‍ കെ.പി പ്രബീന, അസി. ദേവസ്വം കമ്മീഷണര്‍ ഇന്ദുകുമാരി, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് വെങ്കിടേശ്വരന്‍ കാവുംപള്ളിമഠം, വൈസ് പ്രസിഡന്റ് ഗോപി സുമാഗോപുരം, സെക്രട്ടറി വി.ടി അശോകന്‍ വേളപ്പറമ്പില്‍, ജോയിന്റ് സെക്രട്ടറി അമല്‍ കണിയാംതറ എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ ദിവസങ്ങളില്‍ തിരുവാതിരകളി, കോല്‍കളി, കൈകൊട്ടിക്കളി, ശ്രീബലി, അന്നദാനം, കാഴ്ചശ്രീബലി, ബാലെ, ഉത്സവബലി, ചുറ്റുവിളക്ക്, ഭക്തിഗാനമേള, പാല്‍കാവടി വരവ്, ഭജന്‍സ്, അന്നദാനം, വലിയവിളക്ക് ഉത്സവം, തിരുവാതിര, സംഗീതസദസ്, കാവടി വരവ്, മിറാക്കിള്‍ മ്യൂസിക്കല്‍ ജേര്‍ണി, ആറാട്ട് ബലി, ആറാട്ട് വരവ്, ചുറ്റുവിളക്ക്, 25 കലശം എന്നിവയും നടക്കും.