Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ദേവസങ്കൽപത്തില്‍ താലപ്പൊലി നടത്തി
18/03/2024
പരുത്തുമുടി ശ്രീനാരായണ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് നടത്തിയ ദേശതാലപ്പൊലി.
വൈക്കം: പരുത്തുമുടി ശ്രീനാരായണ ബാല സുബ്രഹ്മണ്യ  ക്ഷേത്രത്തിലെ മീനം മൂന്ന് ഉത്സവത്തോടനുബന്ധിച്ച് മൂത്തേടത്തുകാവ് ദേവീ സങ്കൽപത്തില്‍ ദേശ താലപ്പൊലി നടത്തി. മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഭഗവതിയുടെ ഊരുവലം എഴുന്നള്ളിപ്പിന് പരുത്തുമുടി ക്ഷേത്രത്തിലെത്തി വരവേല്‍പ്പും പറനിറക്കലും നടത്തിയിരുന്ന ആചാരമുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് മഹിളാ സമാജത്തിന്റേയും യുവജന സമാജത്തിന്റേയും ഉത്സവാഘോഷ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ ദേശതാലപ്പൊലി നടത്തിയത്. മഹിളാ സമാജം പ്രസിഡന്റ് മല്ലികാ ബാബുരാജ്, സെക്രട്ടറി ഷീലാ മാപ്പിളത്തറ, യുവജനസമാജം പ്രസിഡന്റ് അനന്ദു മധു, സെക്രട്ടറി അജയ് രാജ്, ഉത്സവകമ്മിറ്റി രക്ഷാധികാരി കെ.ചന്ദ്രഹാസന്‍, കണ്‍വീനര്‍ അപ്പു കണാകേരി, ജോയിന്റ് കണ്‍വീനര്‍ രാജേഷ് അജയഭവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരുത്തുമുടി പാടത്തുനിന്നാണ് ദേശതാലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.