Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുന്ദരന്‍ നളന്ദയുടെ പച്ചക്കറി കൃഷിക്ക് ഇക്കുറിയും നൂറുമേനി വിളവ്
17/03/2024
കുലശേഖരമംഗലം കൊടൂപ്പാടത്ത് സുന്ദരന്‍ നളന്ദയുടെ പടവല കൃഷിയുടെ വിളവെടുപ്പ് മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പ്രീതി ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: മണ്ണിന്റെ ഗുണവും മണവും അറിഞ്ഞ് ജൈവവള പ്രയോഗത്തില്‍ കൃഷി നടത്തുന്ന കുലശേഖരമംഗലം കൊടൂപ്പാടം സുന്ദരന്‍ നളന്ദയുടെ കൃഷിയിടത്തില്‍ ഇക്കുറിയും നൂറുമേനി വിളവ്. മറവന്‍തുരുത്ത് പഞ്ചായത്തിലെ നെടുമ്പുറത്ത് പുരയിടത്തിലെ ഒരേക്കര്‍ വരുന്ന തരിശുഭൂമിയെ കൃഷിയോഗ്യമാക്കി നടത്തിയ വിവിധയിനം കൃഷിയുടെ ഓരോ ഇനം തണ്ടുകളിലും കായും പൂവും നിറഞ്ഞു നില്‍ക്കുകയാണ്. ഒരു കുഴിയില്‍ രണ്ട് വാഴ തൈകളും അതിനു തണലായി ചീരകൃഷിയും എന്ന നിലയില്‍ നടത്തിയ പുത്തന്‍ കൃഷി രീതിയും വിജയമായി. പടവലം, പയര്‍, പാവയ്ക്ക, ചേന, കാച്ചില്‍, ചീര, കോവല്‍, തക്കാളി എന്നീ ഇനങ്ങള്‍ വ്യത്യസ്തമായ രീതിയിലാണ് കൃഷി ചെയ്തിരിക്കുന്നത്. 10 സെന്റ് സ്ഥലത്തെ പടവല കൃഷിയുടെ ആദ്യ വിളവെടുപ്പില്‍ തന്നെ 200 കിലോ പടവലമാണ് ലഭിച്ചത്.
മറവന്‍തുരുത്ത് പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റേയും മികച്ച കര്‍ഷകനുള്ള അവാര്‍ഡുകള്‍ നേടിയിട്ടുള്ള സുന്ദരന്‍ നളന്ദയെ കൃഷി വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായാണ് ഓരോ കൃഷി രീതിയും നടപ്പാക്കുന്നത്. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പ്രീതി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമാ ബിനു, മെമ്പര്‍ പോള്‍ തോമസ്, കൃഷി ഓഫീസര്‍ ആശാ എ നായര്‍, കൃഷി അസിസ്റ്റന്റ് കെ.സി മനു, എം.രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.