Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബിജെപി ഭരണം ഭരണഘടനയെ ഇല്ലാതാക്കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
17/03/2024
യുഡിഎഫ് വൈക്കം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഒരിക്കല്‍ കൂടി കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ഭരണഘടന ഉണ്ടാകില്ലെന്ന് കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ വൈക്കം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ബിജെപി വിരുദ്ധത പരസ്യമായി പറയുകയും രഹസ്യ ധാരണ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ബിജെപിക്കെതിരെ രാജ്യത്ത് പോരാടുന്ന കോണ്‍ഗ്രസിന് എംപിമാര്‍ ഉണ്ടാകാതെയിരിക്കാന്‍ ബിജെപിയുടെ ബി ടീമായിട്ടാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ഥികളെയാണ് സിപിഎം നിറുത്തിയിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
വൈക്കം സീതാറാം ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. തോമസ് ഉണ്ണിയാടന്‍, കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, നിയോജക മണ്ഡലം കണ്‍വീനര്‍ ബി.അനില്‍കുമാര്‍, തമ്പി ചന്ദ്രന്‍, പി.സി അരുണ്‍, ബഷീര്‍ പുത്തന്‍പുര, മോഹന്‍ ഡി ബാബു, പി.ഡി ഉണ്ണി, എം.കെ ഷിബു, പ്രീത രാജേഷ്, അബ്ദുല്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, പി.വി പ്രസാദ്, എ സനീഷ് കുമാര്‍, ജയ് ജോണ്‍ പേരയില്‍, അക്കരപ്പാടം ശശി, പി.പി സിബിച്ചന്‍, വിജയമ്മ ബാബു, ജമീല പ്രദീപ്, തങ്കമ്മ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.