Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി കൃഷ്ണപിള്ള സ്മാരക സ്‌കൂളിന് പുതിയ കെട്ടിട സമുച്ചയം
16/03/2024
വൈക്കം മടിയത്തറ പി.കൃഷ്ണപിള്ള സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രണ്ടു കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ ജോലി സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് പി കൃഷ്ണപിള്ള പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മടിയത്തറ സ്‌കൂളില്‍ പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കുന്നു. വൈക്കം വെസ്റ്റ് (മടിയത്തറ) പി കൃഷ്ണപിള്ള സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടു കോടി രൂപാ ചെലവില്‍ പണിയുന്ന കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, കൗണ്‍സിലര്‍മാരായ ലേഖാ ശ്രീകുമാര്‍, സിന്ധു സജീവന്‍, ബി രാജശേഖരന്‍, അശോകന്‍ വെള്ളവേലി, രാധികാ ശ്യം, പ്രിന്‍സിപ്പാള്‍ വി.എച്ച് സിജിമോള്‍, പ്രധാനാധ്യാപിക ആര്‍ ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു.