Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മേക്കര ക്ഷേത്രത്തില്‍ മീനപ്പൂയ ആറാട്ട് ഉത്സവം കൊടിയേറി
16/03/2024
കുലശേഖരമംഗലം മേക്കര ശ്രീഷണ്‍മുഖവിലാസം ക്ഷേത്രത്തിലെ മീനപ്പൂയ ആറാട്ട് ഉത്സവത്തിന് തന്ത്രി മഞ്ഞുമ്മല്‍ നാരായണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ധീവരസഭ 107-ാം നമ്പര്‍ കുലശേഖരമംഗലം മേക്കര ഷണ്‍മുഖവിലാസം ക്ഷേത്രത്തിലെ മീനപ്പൂയ ആറാട്ട് മഹോത്സവത്തിന് വെള്ളിയാഴ്ച രാവിലെ കൊടിയേറി. ക്ഷേത്രം തന്ത്രി മഞ്ഞുമ്മല്‍ നാരായണന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി ചെമ്മനത്തുകര ദീപു ശാന്തിയുടേയും മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറിയത്. രാവിലെ സ്വര്‍ണകിരീട സമര്‍പ്പണം, കൊടിക്കയര്‍, കൊടിക്കൂറ എന്നിവയുടെ സമര്‍പ്പണവും നടന്നു. കൊടിയേറ്റിന് മുന്‍പായി കലശപൂജയും നടത്തി. കൊടിയേറ്റിന് ശേഷം അന്നദാനവും നടത്തി. ക്ഷേത്രം പ്രസിഡന്റ് ഷിബു സരസന്‍, സെക്രട്ടറി നിഥിന്‍ കാര്‍ത്തികേയന്‍, ട്രഷറര്‍ സുമേഷ് മോഹനന്‍, വൈസ് പ്രസിഡന്റ് ഉദയന്‍ അനന്തലാലില്‍, ജോയിന്റ് സെക്രട്ടറി സജീഷ് പവിത്രന്‍, മഹിളാ സമാജം പ്രസിഡന്റ് ദീപാ അരുണ്‍, സെക്രട്ടറി ധന്യ ജയേഷ് എന്നിവര്‍ നേതൃത്വം നല്‍കി.