Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരത്ത് ഹെല്‍ത്ത് കം വെല്‍നസ് സെന്റര്‍ നിര്‍മാണം തുടങ്ങി
16/03/2024
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ചെട്ടിമംഗലത്ത് നിര്‍മിക്കുന്ന ഹെല്‍ത്ത് കം വെല്‍നസ് സെന്ററിന്റെ ശിലാസ്ഥാപനം സി.കെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ചെട്ടിമംഗലത്ത് ഹെല്‍ത്ത് കം വെല്‍നസ് സെന്റര്‍ നിര്‍മാണം തുടങ്ങി. സി.കെ ആശ എംഎല്‍എ ശിലാസ്ഥാപനം നിര്‍വഹിച്ചു. ചെട്ടിമംഗലം കൂടാതെ വടക്കേമുറി, വല്ലകം എന്നിവിടങ്ങളിലും വെല്‍നസ് സെന്റര്‍ നിര്‍മിക്കുന്നുണ്ട്. ഇവയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കായി 1.65 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്‍സിഇയുടെയും മറ്റ് രോഗങ്ങളുടെയും പരിശോധന, മരുന്ന് വിതരണം, ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ സൗകര്യങ്ങള്‍, പ്രതിരോധ കുത്തിവെയ്പ്പ്, ഗര്‍ഭിണികള്‍, കുട്ടികള്‍, കൗമാരക്കാര്‍, വയോധികര്‍ എന്നിവര്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍, പാലിയേറ്റീവ് സേവനം എന്നിവ വെല്‍നസ് സെന്ററില്‍ ലഭ്യമാകും. ചടങ്ങില്‍ ഉദയനാപുരം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അനൂപ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.എം ശോഭിക, അംഗങ്ങളായ കെ ദീപേഷ്, ബി ജിനുമോന്‍, മിനി മനക്കപ്പറമ്പില്‍, ഗിരിജ പുഷ്‌കരന്‍, ശ്യാമള, അലക്‌സ് തോമസ്, സെക്രട്ടറി വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.