Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പര്യടനം നടത്തി.
07/05/2016
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയ്ക്ക് ചെമ്പ് പഞ്ചായത്തില്‍ നല്‍കിയ സ്വീകരണം

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സി.കെ ആശ തലയോലപ്പറമ്പ്, ചെമ്പ് പഞ്ചായത്തുകളിലും മുണ്ടാറിലും പര്യടനം നടത്തി. തലയോലപ്പറമ്പ് പഞ്ചായത്തിലെ മുസ്‌ലിം പള്ളി, കന്യാസ്ത്രീ മഠങ്ങള്‍, ധ്രുവപുരം, ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്ത്, പുതുവന്‍തുരുത്ത്, പൂക്കൈതത്തുരുത്ത്, പുത്തന്‍പറമ്പ് കോളനി, നടുത്തുരുത്ത് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. എല്‍.ഡി.എഫ് നേതാക്കളായ സി.എം കുസുമന്‍, അനി ചെള്ളാങ്കല്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, കെ.കെ രമേശന്‍, എം.കെ ശീമോന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.