Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മതത്തിന്റെതായാല്‍ പിന്നെ യഥാര്‍ഥ ഇന്ത്യ ഇല്ല: മുല്ലക്കര രത്‌നാകരന്‍
15/03/2024
എല്‍ഡിഎഫ് വൈക്കം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സിപിഐ സംസ്ഥാന എക്‌സി. മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഏത് മതവിഭാഗത്തിന്റെ പേരിലേക്ക് ഇന്ത്യ മാറിയാലും പിന്നെ യഥാര്‍ഥ ഇന്ത്യ നിലനില്‍ക്കില്ലെന്ന് സിപിഐ സംസ്ഥാന എക്‌സി. മുല്ലക്കര രത്‌നാകരന്‍. വൈക്കത്ത് എല്‍ഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങള്‍ക്കും മുകളിലാണ് ഇന്ത്യ. ബിജെപിയുടെ വര്‍ഗീയ ഹിന്ദു ഇരുട്ടിന്റെയും വെറുപ്പിന്റെയും ഹിന്ദുവാണ്. മോഡിയുടെ ഹിന്ദു ഗാന്ധിയുടെ ഹിന്ദുവല്ല. ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ പുറത്തുപോകണം. അതിനുള്ള വിധിയെഴുത്തായിരിക്കണം ഈ തെരഞ്ഞെടുപ്പെന്നും മുല്ലക്കര കൂട്ടിച്ചേര്‍ത്തു. കേന്ദ്രം ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ തെരഞ്ഞെടുപ്പിലൂടെ അതിന് മറുപടി നല്‍കണമെന്ന് തുടര്‍ന്നു സംസാരിച്ച മുതിര്‍ന്ന സിപിഎം നേതാവ് വൈക്കം വിശ്വന്‍ പറഞ്ഞു.
കച്ചേരിക്കവലയില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ലീനമ്മ ഉദയകുമാര്‍, ടി.എന്‍ രമേശന്‍, കെ അജിത്, സി.കെ ആശ എംഎല്‍എ, പി സുഗതന്‍, ലോ പ്പസ് മാത്യു, സുഭാഷ് പുഞ്ചക്കോടന്‍, പി അമ്മിണിക്കുട്ടന്‍, ജോണ്‍ വി ജോസഫ്, കെ അരുണന്‍, കെ ശെല്‍വരാജ്, എം.ഡി ബാബുരാജ്, സാബു പി മണലൊടി, എബ്രഹാം പഴയകടവന്‍ എന്നിവര്‍ പ്രസംഗിച്ചു.