Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധിയെ ഉപേക്ഷിച്ച പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി: ബിനോയ് വിശ്വം
14/03/2024
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എഐടിയുസി) സംഘടിപ്പിച്ച ഗാന്ധിജി ഇണ്ടംതുരുത്തിമന സന്ദര്‍ശിച്ചതിന്റെ 99-ാം വാര്‍ഷികവും സത്യഗ്രഹ ശതാബ്ദി വാര്‍ഷികവും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗാന്ധിയെ ഉപേക്ഷിച്ച പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എഐടിയുസി) സംഘടിപ്പിച്ച ഗാന്ധിജി ഇണ്ടംതുരുത്തിമന സന്ദര്‍ശിച്ചതിന്റെ 99-ാം വാര്‍ഷികവും സത്യഗ്രഹ ശതാബ്ദി വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാതുര്‍വര്‍ണ്യത്തിന്റെ ഭ്രാന്തിനെതിരെ നിലപാട് എടുത്തയാളാണ് ഗാന്ധി. വര്‍ണാശ്രമ അധര്‍മ്മത്തെ പുനഃസ്ഥാപിക്കാനുള്ള ഹി ന്ദുത്വശക്തികള്‍ക്കെതിരായ പ്രതീകവും പ്രതിരോധവുമാണ് ഗാന്ധി. പക്ഷേ, ഗാന്ധിയെ കോണ്‍ഗ്രസിന് വേണ്ടാതായിരിക്കുന്നു. നമ്മള്‍ ഗാന്ധിയെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചാതുര്‍വര്‍ണ്യ അധര്‍മത്തിനെതിരെ പോരാടിയ ജനതയുടെ പിന്‍മുറക്കാര്‍, കണ്ണില്‍ ചുണ്ണാമ്പെഴുതപ്പെട്ട, കബന്ധങ്ങളായി ദളവക്കുളത്തില്‍ വെട്ടി മൂടപ്പെട്ട പോരാളികളുടെ പിന്‍മുറക്കാരാണ് കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനമെന്നും ബിനോയ് വിശ്വം ഓര്‍മപ്പെടുത്തി. മഹത്തായ ഭരണഘടനയെ മാറ്റി പകരം ചാതുര്‍വര്‍ണ്യത്തിന്റെ പ്രത്യയശാസ്ത്രമായ മനുസ്മൃതി ഭരണഘടനയാക്കാന്‍ പരസ്യമായി ശ്രമിക്കുകയാണ് ബിജെപി. പ്രാകൃതമായ ഈ വാദത്തിനെതിരെ ഭാരത ജനത വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ സമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു അധ്യ ക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എംപി, സി.കെ ആശ എംഎല്‍എ, യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, കെ അജിത്ത്, എം.ഡി ബാബുരാജ്, പി.ജി ത്രിഗുണസെന്‍, സാബു പി.മണലൊടി, പി സുഗതന്‍, കെ.ഡി വിശ്വനാഥന്‍, ജയിംസ് തോമസ്, കെ.എ രവീ ന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.