Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്തില്‍ കുടിവെള്ള ക്ഷാമം; കോണ്‍ഗ്രസ് നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി
06/03/2024
മറവന്‍തുരുത്ത് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നവും യാത്രാ ദുരിതവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഡിസിസി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനജീവിതത്തെ ബാധിക്കുന്ന വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പഞ്ചായത്ത് പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനില്‍ക്കുകയാണ്. ജലവിതരണത്തിന് പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും നിര്‍മാണം പൂര്‍ത്തിയായില്ല. പൈപ്പുകള്‍ സ്ഥാപിക്കാന്‍ കുഴിയെടുത്ത റോഡുകള്‍ തകര്‍ന്ന് യാത്രാ സൗകര്യം ദുരിതമാക്കി. പൊടിപടലങ്ങള്‍ മേഖലയാകെ ശ്വാസംമുട്ടിക്കുകയാണ്. വേമ്പനാട്ട് കായലില്‍ നിന്നും തള്ളിക്കയറിയ ഉപ്പുവെള്ളം പഞ്ചായത്ത് മേഖലയാകെ നിറഞ്ഞു. ഇതുമൂലം നിലവിലുണ്ടായിരുന്ന ജലസ്രോതസ്സുകള്‍ നഷ്ടമായി. തീരദേശവാസികള്‍ കുടിവെള്ളം തേടി നെട്ടോട്ടത്തിലാണ്. മുന്‍കാലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്ന സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അതുമില്ല. പഞ്ചായത്തില്‍ ലഭിക്കേണ്ട പദ്ധതി തുക അനുവദിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
ഡിസിസി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മോഹന്‍ കെ തോട്ടുപുറം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ ഷിബു, കെ.എസ് നാരായണന്‍ നായര്‍, പി.സി തങ്കരാജ്, കെ സിയാദ് ബഷീര്‍, പോള്‍ തോമസ്, ആര്‍ അനീഷ്, ഷൈന്‍ പ്രകാശ്, ബാബു പൂവനേഴത്ത്, സുഭഗന്‍ കൊട്ടൂരത്തില്‍, ധന്യ സുനില്‍, രാഖി മനീഷ്, മജിത ലാല്‍, ഉഷ സുഭഗന്‍, ഗീതാ ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.