Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗേള്‍സ് ഹൈസ്‌ക്കൂളില്‍ കായിക പരിശീലന കളരി ആരംഭിച്ചു
06/03/2024
വൈക്കം ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് റോളര്‍ ഹോക്കിക്കും റോളര്‍ ഫുട്ബോളിനും സ്പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ മുന്‍ വനിതാ ഫുട്‌ബോള്‍ കോച്ച് ജോമോന്‍ ജേക്കബ് പരിശീലനം നല്‍കുന്നു.

വൈക്കം: ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ റോളര്‍ ഹോക്കിക്കും റോളര്‍ ഫുട്ബോളിനും സൗജന്യ പരിശീലനം നല്‍കുന്ന പദ്ധതി തുടങ്ങി. തെരഞ്ഞെടുക്കപ്പെട്ട 15ഓളം വിദ്യാര്‍ഥിനികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. വിദേശ രാജ്യങ്ങളില്‍ ജനപ്രിയമായ റോളര്‍ സ്പോര്‍ട്സ് ഇനങ്ങളില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥിനികള്‍ക്ക് പരിശീലനം നല്‍കാനും മത്സര രംഗത്ത് എത്തിക്കാനുമുള്ള ആദ്യ സംരഭമാണ് ഗേള്‍സ് ഹൈസ്‌കൂളില്‍ തുടങ്ങിയത്. സ്പോര്‍ട്സ് അതോറിട്ടി ഓഫ് ഇന്‍ഡ്യയുടെ മുന്‍വനിതാ ഫുട്ബോള്‍ കോച്ച് ജോമോന്‍ ജേക്കബ് ആണ് പരിശീലകന്‍. പരിശീലന പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖാ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.ആര്‍ ഓമന അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സാബു പി മണലോടി, എസ്എംസി ചെയര്‍മാന്‍ സുമേഷ് കുമാര്‍, അധ്യാപകരായ ടി.കെ വിജയശ്രീ, കെ.സി ദീപ, പി.ആര്‍ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.