Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പ് കോ ആഗ്രോ പ്രൊസസിങ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി
05/03/2024
ഡ്രയര്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്ന വേമ്പ് കോ ആഗ്രോ പ്രൊസസിങ് യൂണിറ്റ് നബാര്‍ഡ് കോട്ടയം ജില്ലാ ഡവലപ്‌മെന്റ് മാനേജര്‍ റെജി വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാര്‍ഷിക മേഖലക്ക് വന്‍ പ്രതീക്ഷ നല്‍കുന്ന കോട്ടയം വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ വെച്ചൂരില്‍ തുടങ്ങിയ വേമ്പ് കോ ആഗ്രോ പ്രൊസസിങ് യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങി. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ മതിയായ വിലക്ക് വാങ്ങി സംഭരിക്കുകയും ഡ്രയര്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. നാളികേരം, ചക്ക, കപ്പ, പഴ വര്‍ഗങ്ങള്‍ എന്നിവ ഓഹരി ഉടമകള്‍ക്കും പൊതുജനങ്ങള്‍ക്കും ചെറിയ നിരക്കില്‍ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കി മണിക്കൂറുകള്‍ക്കകം നല്‍കുന്ന ആധുനിക സംവിധാനമാണിത്.
നബാര്‍ഡ് കോട്ടയം ജില്ലാ ഡവലപ്‌മെന്റ് മാനേജര്‍ റെജി വര്‍ഗീസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ചീഫ് പ്രൊമോര്‍ട്ടര്‍ വൈക്കം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ പി.പി പ്രഭു മുഖ്യപ്രഭാഷണവും ചെയര്‍മാന്‍ ബിജു മണി പ്രൊജക്ട് വിശദീകരണവും നടത്തി. സിഇഒ ആര്‍ രാധികാദേവി, വി.എസ് തോമസ്, സുധാകരന്‍ പരിയാരത്ത്, വി.എസ് പുഷ്പമ്മ, ജോണപ്പന്‍ എറണാട്, പി ഗോപി, ജോസഫ് വെച്ചൂര്‍ എന്നിവര്‍ പ്രസംഗിച്ചു.