Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്തിലെ കളത്തില്‍-മഞ്ചക്കരി റോഡ് ഉദ്ഘാടനം ചെയ്തു
05/03/2024
തലയാഴം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ കളത്തില്‍-മഞ്ചക്കരി റോഡിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എംപി നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ കളത്തില്‍-മഞ്ചക്കരി റോഡ് നാടിനു സമര്‍പ്പിച്ചു. കുണ്ടും കുഴിയുമായി തകര്‍ന്ന് യാത്ര ദുഷ്‌കരമായിരുന്ന റോഡ് തോമസ് ചാഴിക്കാടന്‍ എംപിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും 21.64 ലക്ഷം രൂപ വിനിയോഗിച്ച് കലുങ്ക് ഉള്‍പ്പെടെ നിര്‍മിച്ചാണ് സഞ്ചാരയോഗ്യമാക്കിയത്. നിര്‍മാണം പൂര്‍ത്തിയായ റോഡിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എംപി നിര്‍വഹിച്ചു. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ് പുഷ്പമണി, ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, പഞ്ചായത്ത് അംഗങ്ങളായ സിനി സലി, കെ.വി ഉദയപ്പന്‍, ബി.എല്‍ സെബാസ്റ്റ്യന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി സുഗതന്‍, കെ കുഞ്ഞപ്പന്‍, ബെപ്പിച്ചന്‍ തുരുത്തിയില്‍, ബിജു പറപ്പള്ളി, എന്‍ സോമന്‍, ഷാജി ചില്ലയ്ക്കല്‍, പ്രദീപ് കുമാര്‍ ആയില്യം, ജോമോന്‍ കൈതക്കാട്ട്, ബിനീഷ് തൈത്തറ, രാജേന്ദ്രന്‍ നാലുപറ, സദാനന്ദന്‍ തുണ്ടിയില്‍, പുഷ്‌കരന്‍ ചേന്തറ, അനീഷ് പുത്തന്‍തറ, മംഗലത്തുകരി കിഴക്കുപുറം പാടശേഖര സമിതി സെക്രട്ടറി മനോജ് ലൂക്ക് എന്നിവര്‍ പങ്കെടുത്തു.