Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തപ്പന്റെ കലാമണ്ഡപത്തില്‍ അരങ്ങേറി ബാലപ്രതിഭകള്‍
05/03/2024
നൃത്തകല അഭ്യസിച്ച ബാലപ്രതിഭകള്‍ വൈക്കത്തപ്പന്റെ കലാമണ്ഡപത്തില്‍ കുംഭാഷ്ടമി നാളില്‍ നൃത്തമാടി അരങ്ങേറ്റം കുറിക്കുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമിയോടനുബന്ധിച്ച് വൈക്കത്തപ്പന്റെ കലാമണ്ഡപത്തില്‍ ബാലപ്രതിഭകള്‍ നൃത്തമാടി അരങ്ങേറ്റം കുറിച്ചു. നൃത്താധ്യാപിക ആര്‍എല്‍വി സരോജിനിയുടെ കീഴില്‍ നൃത്തമഭ്യസിച്ച കുമാരിമാരാണ് കലാമണ്ഡപത്തില്‍ നൃത്തമാടിയത്. അന്‍വിത, പവിത്രാ രാജേഷ്, പാര്‍വണ, ശ്രീനന്ദന, കൃഷ്ണപ്രിയ, ആരാധ്യ എന്നിവരാണ് കലാമണ്ഡപത്തില്‍ അരങ്ങേറ്റം കുറിച്ച് നൃത്തകല സ്വായക്തമാക്കിയത്. വൈക്കത്തപ്പന്റെ കലാമണ്ഡപത്തില്‍ അരങ്ങേറ്റം കുറിക്കുന്നത് ഭാഗ്യമെന്ന വിശ്വാസത്തോടെയാണ് കുട്ടികള്‍ ചുവടുവച്ചത്.