Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അങ്കണവാടി കുട്ടികൾക്ക്‌ സ്‌നേഹ കിടക്ക വിതരണം ചെയ്തു
04/03/2024
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് അങ്കണവാടി കുട്ടികൾക്കു നൽകുന്ന കയർഫെഡിന്റെ സ്നേഹ കിടക്ക വിതരണം സി.കെ ആശ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അങ്കണവാടി കുട്ടികൾക്കുള്ള കയർഫെഡിന്റെ സ്നേഹ കിടക്ക വിതരണം നടത്തി. സി.കെ ആശ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ വിനിയോഗിച്ചാണ് നിയോജക മണ്ഡലത്തിലെ അങ്കണവാടികൾക്ക് കിടക്ക വിതരണ നടത്തുന്നത്. വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ സി.കെ ആശ എംഎൽഎ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയർപേഴ്‌സൺ പ്രീത രാജേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പ്രീതി, സുകന്യ സുകുമാരൻ, ശ്രീജി ഷാജി, പി.കെ ആനന്ദവല്ലി, ആർ നികിത കുമാർ, കെ.ആർ ഷൈലകുമാർ, എൻ ഷാജി മോൾ, കയർഫെഡ് മെമ്പർമാരായ ബി രാജേന്ദ്രൻ, കെ.എസ് വേണുഗോപാൽ, സിഡിപിഒമാരായ നമിത, പി.എസ് കബനി എന്നിവർ പ്രസംഗിച്ചു.