Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്തിലെ നെല്‍കര്‍ഷകസമിതി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
07/05/2016

ഈ വര്‍ഷത്തെ വിരിപ്പ് കൃഷിക്ക് തയ്യാറെടുക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിന് പകരം കാര്‍ഷിക മേഖലയാകെ തകര്‍ക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടറുടെ പുതിയ ഉത്തരവിനെതിരെ തലയാഴം പഞ്ചായത്തിലെ നെല്‍കര്‍ഷകസമിതി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ 12 വര്‍ഷങ്ങളായി തലയാഴം പഞ്ചായത്തും വൈക്കം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ബഡ്ജറ്റ് വിഹിതം ഉപയോഗിച്ച് തലയാഴത്തെ 1700 ഏക്കറില്‍ നെല്‍കൃഷി ചെയ്യുന്നതിനാവശ്യമായ വിത്ത് സൗജന്യമായി നല്കി വന്നിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് കാര്‍ഷിക രംഗത്തെ തകര്‍ക്കുക മാത്രമല്ല, നെല്‍കര്‍ഷകന് എന്നെന്നേക്കുമായി നെല്‍കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഒരു കുടുംബത്തിലെ ഒരംഗത്തിന് മാത്രമായി പരമാവധി ഒരു ഹെക്ടര്‍ കൃഷി ചെയ്യുന്നതിനാവശ്യമായ നെല്‍വിത്തിന്റെ 80 ശതമാനം തുക മാത്രമേ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്താനാവൂ എന്ന കരിനിയമം തദ്ദേശ ഭരണവകുപ്പ് ഉത്തരവിലൂടെ പറയുന്നു. ഇതിലൂടെ പാവപ്പെട്ട കര്‍ഷകന് ഇനി മുതല്‍ സൗജന്യ നിരക്കിലുള്ള വിത്ത് ലഭിക്കുകയില്ല എന്നതാണ് സത്യാവസ്ഥ. കര്‍ഷകരെ വഞ്ചിക്കുന്ന ഈ കരിനിയമം പിന്‍വലിച്ച് മുഴുവന്‍ കര്‍ഷകര്‍ക്കും സൗജന്യ നിരക്കില്‍ വിത്ത് ലഭിക്കുന്നതിനുള്ള നടപടികള്‍ ഭരണാധികാരികളില്‍ നിന്ന് അടിയന്തിരമായി ഉണ്ടാവണമെന്ന് കര്‍ഷക സമിതി ആവശ്യപ്പെട്ടു. കര്‍ഷകരെ സഹായിക്കുന്ന തരത്തില്‍ നിയമനടപടികള്‍ ഉണ്ടായില്ലെങ്കില്‍ തലയാഴത്തെ കൃഷിഭൂമി തരിശ്ശിട്ടുകൊണ്ട് പ്രതിഷേധിക്കുമെന്ന് പാടശേഖര സംയുക്ത യോഗം തീരുമാനിച്ചു.