Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഷിക വിജ്ഞാന പ്രദര്‍ശനവും പ്രകൃതി ഭക്ഷ്യമേളയും
24/11/2015
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് അനാമയ ഓര്‍ഗാനിക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വൈക്കത്ത് ജൈവ കാര്‍ഷിക വിജ്ഞാന പ്രദര്‍ശനവും, പ്രകൃതി ഭക്ഷ്യമേളയും നടത്തുന്നതിന് അനാമയ ഓര്‍ഗാനിക്ക് ക്ലബ്ബിന്റെ യോഗം തീരുമാനിച്ചു. നര്‍ത്തകി സിനി കോംപ്ലക്‌സിലാണ് മേള സംഘടിപ്പിക്കുന്നത്. നവംബര്‍ 27 ന് അരംഭിക്കുന്ന മേള ഡിസംബര്‍ 3 ന് അവസാനിക്കും. വിവിധയിനം പച്ചക്കറി തൈകള്‍, ഔഷധ സസ്യങ്ങള്‍, ഫല വൃക്ഷതൈകള്‍, ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയും, ചെടികളെ ബാധിക്കുന്ന വിവിധ രോഗങ്ങളും, കീടങ്ങളും, പ്രതിരോധമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള ചിത്രപ്രദര്‍ശനവും പ്രകൃതി ഭക്ഷണ സ്റ്റാളുകള്‍ എന്നിവയും മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍മാര്‍ കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. പ്രവേശനം സൗജന്യമായിരിക്കും. കാര്‍ഷികമേളയുടെ വിജയകരമായ നടത്തിപ്പിനായി ഡോ. എന്‍ കെ ശശിധരന്‍ ചെയര്‍മാനായും പി സോമന്‍പിള്ള ജനറല്‍ കണ്‍വീനറായും പ്രേംലാല്‍ പി പി കോഡിനേറ്ററുമായുള്ള 51 അംഗ സ്വാഗതസംഘം കമ്മറ്റിക്ക് രൂപം നല്കി. ക്ലബ്ബ് പ്രസിഡന്റ് ഇ എം മധുപാലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ. എ വി സുരേഷ്, പി സോമന്‍പിള്ള, ഡോ. എന്‍ കെ ശശിധരന്‍, പ്രേംലാല്‍ പി പി, രവീന്ദ്രന്‍ സായികൃപ, തരുണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.