Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ നവാഹയജ്ഞം തുടങ്ങി
03/03/2024
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞത്തിന്റെ ദീപപ്രകാശനം യജ്ഞാചാര്യന്‍ പുള്ളിക്കണക്ക് ഓമനക്കുട്ടന്‍ നിര്‍വഹിക്കുന്നു.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി. യജ്ഞാചാര്യന്‍ പുള്ളിക്കണക്ക് ഓമനക്കുട്ടന്‍ ദീപ പ്രകാശനം നടത്തി. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ മുല്ലപ്പൂമാലകള്‍ ചാര്‍ത്തിയ ദേവി വിഗ്രഹം യജ്ഞവേദിയിലേക്ക് എഴുന്നള്ളിച്ചു. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, ഊരാഴ്മ ഇല്ലക്കാരായ ഇണ്ടംതുരുത്തിമന നീലകണ്ഠന്‍ നമ്പൂതിരി, മുരിഞ്ഞൂര്‍ ഇല്ലത്ത് വിഷ്ണുനമ്പൂതിരി, ആനത്താനത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, ഇണ്ടംതുരുത്തി മന മുരളീധരന്‍ നമ്പൂതിരി, ഹരിഹരന്‍ നമ്പൂതിരി, മുഖ്യകാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് നവാഹയജ്ഞവും ലക്ഷാര്‍ച്ചനയും നടത്തുന്നത്. ദിവസവും താലപ്പൊലിയും എതിരേല്‍പ്പും ചടങ്ങിന്റെ ഭാഗമായി നടക്കും. രാവിലെ വിശേഷാല്‍ ദ്രവ്യകലശവും ഉണ്ട്. മാര്‍ച്ച്‌ 14ന് വൈകിട്ട് ഉത്സവത്തിനു കൊടികയറും.