Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഞീഴൂര്‍ സപ്ലൈക്കോ നിറുത്തലാക്കാന്‍ നീക്കം; കേരള കോണ്‍ഗ്രസ് (ജെ) ധര്‍ണ നടത്തി
03/03/2024
ഞീഴൂരില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ജെ) ഞീഴൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സപ്ലൈകോയ്ക്ക് മുന്നില്‍ നടത്തിയ ധര്‍ണ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഞീഴൂരില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് നിര്‍ത്തലാക്കി മാവേലി സ്റ്റോര്‍ ആക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ജെ) ഞീഴൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനുമുന്നില്‍ ധര്‍ണ നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ ധര്‍ണാസമരം ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് (ജെ) മണ്ഡലം പ്രസിഡന്റ് ബോബന്‍ മഞ്ഞളാമലയില്‍ അധ്യക്ഷത വഹിച്ചു. ജോണിച്ചന്‍ പൂമരം, ജെയിംസ്  തത്തംകുളം, ജോസ് കൂട്ടുങ്കല്‍, സനോജ് ജോസ്, ജോയി കുഴിവേലി, ജോസഫ് പറമ്പില്‍, കെ.വി മാത്യു  കളപ്പുരക്കത്തൊട്ടി, ജെയ്‌സണ്‍ ഇരട്ടചിറയില്‍, ബാബു നെടുമറ്റം, ടോമി കൊട്ടുകാപ്പിള്ളി, അനീഷ് മലയാറ്റില്‍, ടോമി ഓരില്‍, ജോര്‍ജ് മൂന്നു തൊട്ടിയില്‍, ജോണ്‍സണ്‍ ആവിയില്‍ എന്നിവര്‍ പ്രസംഗിച്ചു. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റായി തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട്  ഭക്ഷ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കും. സൂപ്പര്‍മാര്‍ക്കറ്റ് ആയി നിലനില്‍ക്കാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മണ്ഡലം പ്രസിഡന്റ് ബോബന്‍ മഞ്ഞളാമല അറിയിച്ചു.