Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്തുകര സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
02/03/2024
ചെമ്മനത്തുകര സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് തന്ത്രി ശിവഗിരിമഠം ശിവനാരായണ തീര്‍ഥ സ്വാമി കൊടിയേറ്റുന്നു.

വൈക്കം: ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ക്ഷേത്രം തന്ത്രി ശിവഗിരി മഠം ശിവനാരായണ തീര്‍ഥ സ്വാമി കൊടിയേറ്റി. മേല്‍ശാന്തി സി.പി സനോജ് സഹകാര്‍മികനായി. കൊടിയേറ്റിന് മുന്നോടിയായി കുലവാഴ പുറപ്പാടും, കൊടിക്കയര്‍, കൊടിക്കൂറ, ഉടയാട സമര്‍പ്പണവും നടത്തി. കൊടിയേറ്റിനു ശേഷം തിരുനടയിലെ കെടാവിളക്കില്‍ എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ദീപം തെളിച്ചു. ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, സെക്രട്ടറി ടി.ആര്‍ രമേശന്‍, യൂണിയന്‍ കമ്മിറ്റി അംഗം മധു പുത്തന്‍തറ എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച്‌ എട്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും. നിരവധി കേന്ദ്രങ്ങളില്‍ നിന്നും അഭിക്ഷേകത്തിനെത്തുന്ന കാവടി ഘോഷയാത്രകള്‍ ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്.