Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ അലങ്കാര ഗോപുര സമര്‍പ്പണം നടത്തി
02/03/2024
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെ സമര്‍പ്പണം റാവല്‍ജി ഈശ്വരപ്രസാദ് നമ്പൂതിരിയും മോനാട്ട് ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി ചേര്‍ന്ന് നടത്തുന്നു

വൈക്കം: തമിഴ് ശില്‍പചാരുതയില്‍ നിര്‍മിച്ച മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ രാജഗോപുരം എന്ന നാമത്തിലുള്ള അലങ്കാര ഗോപുരത്തിന്റെ സമര്‍പ്പണം നടത്തി. ബദരിനാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ റാവല്‍ജി ഈശ്വരപ്രസാദ് നമ്പൂതിരിയും മോനാട്ട് ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി ചേര്‍ന്നാണ് സമര്‍പ്പണം നടത്തിയത്. ഊരാഴ്മക്കാരായ ഇണ്ടംതുരുത്തിമന നീലകണഠന്‍ നമ്പൂതിരി, മുരിഞ്ഞൂര്‍ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ആനത്താനത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, മാളികപ്പുറം മുന്‍മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി, മുഖ്യകാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരി, സുബ്രഹ്‌മണ്യന്‍ നമ്പൂതിരി എന്നിവര്‍ സന്നിഹിതരായിരുന്നു.
സമര്‍പ്പണ സമ്മേളനത്തില്‍ അലങ്കാരഗോപുരം വഴിപാടായി സമര്‍പ്പിച്ച വ്യവസായ പ്രമുഖന്‍ പ്രഭാകരന്‍ നായരെ ആദരിച്ചു. സ്ഥപതി ശിവബാലന്‍ കന്യാകുമാരി, ബാലചന്ദ്രന്‍ നമ്പൂതിരി, സാഗര്‍കുമാര്‍, വൈക്കം മഹാദേവക്ഷേത്രം, ഉദയനാപുരം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം എ്ന്നിവിടങ്ങളിലെ ഉപദേശകസമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
25 ലക്ഷം രൂപ ചെലവഴിച്ച് 43 അടി വീതിയില്‍ 33 അടി ഉയരത്തില്‍ നിര്‍മിച്ച ഗോപുരത്തില്‍ ഒട്ടേറെ ദേവതകളുടെ വിഗ്രഹങ്ങളുണ്ട്. സ്ഥപതി ശിവബാല കന്യാകുമാരിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ഗോപുരത്തിന് മുകളില്‍ മൂന്നും വശങ്ങളില്‍ രണ്ടും താഴികക്കുടങ്ങളുണ്ട്. ചെമ്പില്‍ നിര്‍മിതമായ താഴികക്കുടങ്ങളില്‍ ദ്രവ്യങ്ങള്‍ നിറച്ചിട്ടുണ്ട്.