Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അമ്മയും കുഞ്ഞും ആശുപത്രിയുടെ ഭിത്തിയിലെ ടൈലുകള്‍ തകര്‍ന്നു വീണു
02/03/2024
വൈക്കം താലൂക്ക് ആശുപത്രി പ്രവര്‍ത്തിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെ ലിഫ്റ്റിനോട് ചേര്‍ന്നുള്ള ഭിത്തിയിലെ ടൈലുകള്‍ തകര്‍ന്നു വീണ നിലയില്‍.

വൈക്കം: താലൂക്ക് ആശുപത്രി പ്രവര്‍ത്തിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെ ലിഫ്റ്റിനോട് ചേര്‍ന്നുള്ള ഭിത്തിയിലെ ടൈലുകള്‍ തകര്‍ന്നു വീണു. താഴത്തെ നിലയിലെയും അഞ്ചാം നിലയിലെയും ലിഫ്റ്റിന്റെ വാതിലിനോട് ചേര്‍ന്നുള്ള ഭിത്തിയിലെ ടൈലുകളാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നതിനിടെ ഒരേ സമയം തകര്‍ന്നു വീണത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. തിരക്കുള്ള സമയമായിരുന്നെങ്കിലും ലിഫ്റ്റിന്റെ വാതിലിനോട് ചേര്‍ന്ന് ആളുകള്‍ ഇല്ലാതിരുന്നത് അപകടം ഒഴിവായി.
ആശുപത്രിയില്‍ അഗ്‌നിസുരക്ഷാ ആവശ്യങ്ങള്‍ക്കും, പൊതു ഉപയോഗത്തിനുമായി രണ്ട് ലിഫ്റ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പൊതുഉപയോഗത്തിനുള്ള ലിഫ്റ്റിന്റെ വാതിലിന്റെ മുകളിലും വശങ്ങളിലും ഉള്ള വലിയ ടൈലുകളാണ് തകര്‍ന്നുവീണത്. ലിഫറ്റ് പ്രവര്‍ത്തിക്കുന്നതിനിടയിലുണ്ടാകുന്ന പ്രകമ്പനത്തില്‍ തകര്‍ന്നു വീണതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ടൈലുകള്‍ ഭിത്തിയില്‍ ഉറപ്പിച്ചതിലുണ്ടായ അപാകതയാണ് തകര്‍ന്നുവീഴാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
2021 ഫെബ്രുവരിയിലാണ് അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് താലൂക്ക് ആശുപത്രി ഇങ്ങോട്ട് മാറ്റുകയായിരുന്നു. ഇതിനും മാസങ്ങള്‍ക്കുശേഷമാണ് ലിഫ്റ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. രോഗികളും സഹായികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് അഞ്ച് നിലകളിലായുള്ള ആശുപത്രി കെട്ടിടത്തിലെ ലിഫ്റ്റ് ഉപയോഗിക്കുന്നത്.