Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓടയില്‍ കുടുങ്ങിയ യുവാവിന് രക്ഷയൊരുക്കി അഗ്‌നിരക്ഷാസേന
01/03/2024
വൈക്കത്ത് നീന്തുന്നതിനിടെ ഓടയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്താന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുറിച്ചുമാറ്റുന്ന അഗ്‌നിരക്ഷാ സേനാംഗങ്ങള്‍.

വൈക്കം: തോട്ടില്‍ നീന്തുന്നതിനിടെ ഓടയില്‍ കുടുങ്ങിയ യുവാവിന് അഗ്‌നിരക്ഷാസേന രക്ഷകരായി. വൈക്കം കായിപ്പറമ്പില്‍ രാഹുല്‍ (29) ആണ് ഓടയില്‍ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. വൈക്കം തെക്കേനട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തെ അന്ധകാരത്തോടിനുസമീപം നീന്തുന്നതിനിയില്‍ ആശ്രമം സ്‌കൂളിന്റെ മുന്‍വശത്തു നിന്നും  അന്ധകാരത്തോട്ടിലേക്ക് വെള്ളം ഒഴുകുന്നതിനായി നിര്‍മിച്ച ഓടയില്‍ രാഹുല്‍ കുടുങ്ങുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈക്കം അഗ്‌നിരക്ഷാ നിലയില്‍ നിന്നും രണ്ട് യൂണിറ്റ് എത്തി, കോണ്‍ക്രീറ്റ് ചെയ്തിരുന്ന സ്ലാബുകള്‍ കുത്തിപ്പൊളിച്ച് അകത്തുകയറിയാണ് ആളെ പുറത്ത് എത്തിച്ചത്. പ്രഥമ ശുശ്രൂഷ നല്‍കിയശേഷം സേനയുടെ വാഹനത്തില്‍ രാഹുലിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ടി ഷാജി കുമാര്‍, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ വി മനോജ്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ എച്ച് ഹരീഷ്, സി.കെ വിഷ്ണു, എം.സി അഭിലാഷ്, എ വിപിന്‍ ചന്ദ്രന്‍, കെ.എ അരുണ്‍രാജ്, ജയകൃഷ്ണന്‍ പി.എന്‍ അഭിലാഷ്  കെ രഞ്ജിത്ത്, ഹോം ഗാര്‍ഡ് ടി.വി വിജിലേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സംഭവം സ്ഥലത്തെത്തിയ സി.കെ ആശ എംഎല്‍എയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.