Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യണം: പെന്‍ഷനേഴ്സ് യൂണിയന്‍
29/02/2024
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ വൈക്കം ബ്ലോക്ക് വാര്‍ഷിക സമ്മേളനം യൂണിയന്‍ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് എന്‍ പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ കുടിശ്ശിക, ക്ഷാമാശ്വാസം തുടങ്ങിയ ആനുകൂല്യങ്ങള്‍ എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ വൈക്കം ബ്ലോക്ക് കമ്മിറ്റി വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ഗ്രാന്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം യൂണിയന്‍ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് എന്‍ പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.വി ഡാങ്കേ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ബി അജിത്കുമാര്‍, ട്രഷറര്‍ കെ.വി ജോര്‍ജ്, ടി.കെ ഗോപി, സി.കെ രാമാനുജന്‍ നായര്‍, കെ.സി കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വി.കെ മുരളീധരന്‍ നായര്‍ (പ്രസിഡന്റ്), ബി അജിത്ത്കുമാര്‍ (സെക്രട്ടറി), കെ.വി ജോര്‍ജ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.