Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്റെ ഒന്നാമത് വാര്‍ഷികവും ഭരണസമിതി തെരഞ്ഞെടുപ്പും
07/05/2016
തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍

തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്റെ ഒന്നാമത് വാര്‍ഷികവും ഭരണസമിതി തെരഞ്ഞെടുപ്പും യൂണിയന്‍ ചെയര്‍മാന്‍ ഒ.ജി.സാബുവിന്റെ അദ്ധ്യക്ഷതയില്‍ കൂടി. വൈക്കം, കണയന്നൂര്‍ എന്നീ യൂണിയനുകളെ വിഭജിച്ചുകൊണ്ട് മൂന്ന് താലൂക്കുകളിലും രണ്ടു നിയോജക മണ്ഡലങ്ങളിലുമായി മുന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമായിരുന്ന അന്തരിച്ച കെ.ആര്‍.നാരായണന്റെ സ്മരണാര്‍ത്ഥം യോഗനേതൃത്വം രൂപം കൊടുത്ത തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്റെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലറും വൈക്കം താലൂക്ക് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റുമായിരുന്ന എസ്.ഡി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 414 യോഗവാര്‍ഷിക പ്രതിനിധികളില്‍ 400 പേര്‍ യോഗത്തില്‍ പങ്കെടുത്തു. ഈ.ഡി.പ്രകാശന്‍ തലയോലപ്പറമ്പ് (പ്രസിഡന്റ്), രഞ്ജിത്ത് രാജപ്പന്‍ മുളന്തുരുത്തി (വൈസ് പ്രസിഡന്റ്), എസ്.ഡി.സുരേഷ് ബാബു (യൂണിയന്‍ സെക്രട്ടറി), വി.എസ്.രവി പാഴൂര്‍ (ഡയക്ടര്‍ ബോര്‍ഡംഗം), യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായി ഇ.കെ.സുരേന്ദ്രന്‍ കൈപ്പട്ടൂര്‍, പി.കെ.രമേശന്‍ കാഞ്ഞിരമറ്റം-ആമ്പല്ലൂര്‍, രഞ്ജിത്ത് ഗോപി ഇറുമ്പയം എന്നിവരെയും യൂണിയന്‍ ഭരണസമിതിയിലേക്ക് ഐക്യകണ്‌ഠേന തെരഞ്ഞെടുത്തതായി റിട്ടേണിംഗ് ഓഫീസര്‍ ബാബു ഇടയാടിക്കുഴി പ്രഖ്യാപിച്ചു. പൊതുയോഗം ഹൈറേഞ്ച് യൂണിയന്റെ പ്രസിഡന്റ് ബാബു ഇടയാഴിയുടെ ഭദ്രദീപ പ്രകാശനത്തോടെ ആരംഭിച്ചു. യൂണിയന്‍ കണ്‍വീനര്‍ എസ്.ഡി.സുരേഷ്ബാബു സ്വാഗതം ആശംസിച്ചു. അഡ്വ.ജീരാജ്, അഡ്വ.ലാലിറ്റ് എസ് തകടിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. വി.എസ്.രവി പാഴൂര്‍ നന്ദി രേഖപ്പെടുത്തി.