Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യൂത്ത് കോണ്‍ഗ്രസ് നേത്ര പരിശോധന ക്യാമ്പ് നടത്തി
28/02/2024
യൂത്ത് കോണ്‍ഗ്രസ് തലയാഴം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ആദര്‍ശ് രഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: യൂത്ത് കോണ്‍ഗ്രസ് തലയാഴം മണ്ഡലം കമ്മറ്റിയുടേയും സെന്റ് സേവ്യേഴ്സ് ആശുപത്രിയുടേയും വെട്ടം ഹോസ്പിറ്റലിന്റേയും നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ആദര്‍ശ് രഞ്ജന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാക്സന്‍ സേവ്യര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് തലയാഴം മണ്ഡലം പ്രസിഡന്റ് വി പോപ്പി, സെന്റ് സേവ്യേഴ്‌സ് പള്ളി വികാരി റെജു കണ്ണംപുഴ, ഡോക്റ്റര്‍ ചാരു രാജേന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെല്‍സി സോണി, മെമ്പര്‍മാരായ കെ ബിനിമോന്‍, കൊച്ചുറാണി ബേബി, രമേഷ് പി ദാസ്, കോണ്‍ഗ്രസ് ഭാരവാഹികളായ ശ്യാം കുമാര്‍, എ മനോജ്, സീതു ശശിധരന്‍, ഷാരോണ്‍, വിവേക് പ്ലാത്താനത്ത് എന്നിവര്‍ പ്രസംഗിച്ചു.