എന്‍ജിഒ യൂണിയന് കലാജാഥാ പര്യടനം ആരംഭിച്ചു
27/02/2024
കേരള എന്‍ജിഒ യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന കലാജാഥയുടെ ഉദ്ഘാടനം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ നിര്‍വഹിക്കുന്നു.
വൈക്കം: കേരള എന്‍ജിഒ യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന കലാജാഥയ്ക്ക് തുടക്കമായി. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന് ജില്ലാ പ്രസിഡന്റ് എം.എന്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ് നായര്‍, കെ.ആര് അനില്‍കുമാര്‍, എസ് അനൂപ് എന്നിവര്‍ പ്രസംഗിച്ചു.