Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്തുകരയിലെ സൗജന്യ പരീക്ഷ പരിശീലന കളരി ശ്രദ്ധേയമാകുന്നു
27/02/2024
സ്‌കൂള്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കായി ഒരുക്കുന്നതിന് ചെമ്മനത്തുകരയില്‍ ആരംഭിച്ച സൗജന്യ പരീക്ഷ പരിശീലന കളരി.

വൈക്കം: സ്‌കൂള്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കായി ഒരുക്കുന്നതിന് ആരംഭിച്ച സൗജന്യ പരീക്ഷ പരിശീലന കളരി ശ്രദ്ധേയമാകുന്നു. ഗുരുദര്‍ശന സത്സംഗത്തിന്റേയും രക്ഷിതാകളുടേയും സുമനസുകളുടേയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കളരിയില്‍ അഞ്ചു മുതല്‍ പത്ത് വരെ ക്ലാസുകളിലായി ടി വി പുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30ഓളം വിദ്യാര്‍ഥികളാണ് പരിശീലനത്തിന് എത്തുന്നത്. വൈകിട്ട് ഏഴു മുതല്‍ രാത്രി ഒന്‍പതുവരെയാണ് പരീക്ഷ പരിശീലനം. രണ്ടു മണിക്കൂറെങ്കിലും കുട്ടികള്‍ക്ക് പഠനത്തിനായി ലഭിക്കണമെന്ന ഉദ്ദേശത്തിലാണ് കളരി സംഘടിപ്പിക്കുന്നതെന്ന് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്ന വി.വി കനകാംബരന്‍ പറഞ്ഞു. പരിശീലനത്തിന്റെ ഭാഗമായി നടത്തുന്ന പ്രശ്‌നോത്തരിയില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കും. വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ 12 വര്‍ഷമായി പരീക്ഷ പരിശീലന കളരി നടത്തിവരുന്നുണ്ട്. കോവിഡ് കാലത്തു മാത്രമാണ് മുടക്കം വന്നത്. ചെമ്മനത്തുകര ഇളമനത്തറയില്‍ ഷിബുവിന്റെ ഭവനത്തിലാണ് പരീക്ഷാ കളരി നടക്കുന്നത്. ചെമ്മനത്തുകര ടി.ആര്‍ ടാക്‌സി ഹൗസ് ക്ലാസിലേക്കാവശ്യമായ ഡസ്‌കും ബഞ്ചും സൗജന്യമായി നല്‍കി. ജനുവരി ഒന്നിനാണ് പരിശീലനകളരി ആരംഭിച്ചത്. മാര്‍ച്ചില്‍ സമാപിക്കും. രക്ഷാധികാരി റെജി ജിഷ്ണുഭവന്‍, വി.വി കനകാംബരന്‍, ശോഭന പേരയില്‍ എന്നിവര്‍ പരീക്ഷ പരിശീലന കളരിയ്ക്ക് നേതൃത്വം നല്‍കുന്നു.