Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാട്ടിക്കുന്ന് പനയ്ക്കല്‍ ക്ഷേത്രത്തില്‍ ഉത്രം പൊങ്കാല നടത്തി
26/02/2024
ചെമ്പ് കാട്ടിക്കുന്ന് പനയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഉത്രം പൊങ്കാലയ്ക്ക് ദേവസ്വം പ്രസിഡന്റ് സി.പി കൃഷ്ണന്‍ നായര്‍ ദീപപ്രകാശനം നടത്തുന്നു

വൈക്കം: ചെമ്പ് കാട്ടിക്കുന്ന് പനയ്ക്കല്‍ ഭഗവതിക്ഷേത്രത്തിലെ കുംഭപൂര ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഉത്രം പൊങ്കാല നടത്തി. ക്ഷേത്രം തന്ത്രി മനയത്താറ്റ് മനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെയും അപ്പക്കുട്ടന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ പൊങ്കാല അടുപ്പില്‍ ദീപം പകര്‍ന്നു. വ്രതശുദ്ധിയോടെ എത്തിയ നിരവധി ഭക്തര്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചു. പൊങ്കാലയുടെ ദീപപ്രകാശനം ദേവസ്വം പ്രസിഡന്റ് സി.പി കൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു. ദേവസ്വം സെക്രട്ടറി ഇ.ജി സുനില്‍കുമാര്‍, വിവിധ സമുദായ സംഘടനാ ഭാരവാഹികളായ ടി.പി മോഹനന്‍, കെ.സജീവന്‍, കെ.എ സരസന്‍, പി.ആര്‍ വിനോദ്, കെ.ജി ബിനു, പി ഗോപിനാഥപിള്ള, പി ശശിധരന്‍ നായര്‍, എം.ടി ലെജി, കെ.എന്‍ ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.