Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്നം സ്മരണ പുതുക്കി എന്‍എസ്എസ് യൂണിയന്‍
25/02/2024
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ മന്നം സമാധി ദിനാചരണം യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 54-ാമത് സമാധി ദിനാചരണം വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയനും 97 കരയോഗങ്ങളും സമുചിതമായി ആചരിച്ചു. താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തിലുള്ള സമാധി ദിനാചരണം വൈക്കം വലിയകവലയിലെ മന്നം പ്രതിമാ കോംപ്ലക്സില്‍ യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. പുഷ്പാര്‍ച്ചന, ആചാര്യ വന്ദനം, സമൂഹ പ്രാര്‍ഥന, നാരായണീയ പാരായണം, നാമജപം, അനുസ്മരണം, പ്രതിജ്ഞ പുതുക്കല്‍, ഉപവാസം എന്നിവ നടത്തി. വൈസ് പ്രസിഡന്റ് പി വേണുഗോപാല്‍, യൂണിയന്‍ സെക്രട്ടറി അഖില്‍ ആര്‍ നായര്‍, സി.പി നാരായണന്‍ നായര്‍, എന്‍ മധു, എസ് ജയപ്രകാശ്, മീരാ മോഹന്‍ദാസ്, പി.എന്‍ രാധാകൃഷ്ണന്‍, രമ്യ ശിവദാസ്,  നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ്, കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, യൂണിയന്‍ കമ്മിറ്റി അംഗങ്ങള്‍, പ്രതിനിധി സഭാംഗങ്ങള്‍, വനിതാ യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. കരയോഗങ്ങളില്‍ കരയോഗം പ്രസിഡന്റുമാര്‍ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.