Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇളങ്കാവ് ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി
25/02/2024
വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അഖില കേരള വിശ്വകര്‍മ മഹാസഭ നടത്തിയ താലപ്പൊലി.

വൈക്കം: വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അഖില കേരള വിശ്വകര്‍മ മഹാസഭ 578-ാം നമ്പര്‍ ശാഖയുടെയും 870-ാം നമ്പര്‍ മഹിളാ സംഘത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി. വല്ലകം ധ്രുവപുരം മഹാദേവ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട താലപ്പൊലിക്ക് വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.ജി ശിവദാസന്‍, സെക്രട്ടറി എസ്.കൃഷ്ണന്‍, ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, മഹിളാ സംഘം പ്രസിഡന്റ് രഞ്ജു സുധീഷ്, ശാഖാ സെക്രട്ടറി എം.ജി ജയപ്രകാശ്, മഹിളാ സംഘം സെക്രട്ടറി സിന്ധു ബിജു, കരയോഗം ട്രഷറര്‍ നിഷാന്ത്, മഹിളാ വിഭാഗം ട്രഷറര്‍ ഇന്ദുലേഖ ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.