Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപ്പര്‍ കുട്ടനാടിന്റെ വികസനം സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിന്‍
24/02/2024
തലയാഴം മംഗലത്തുകരി-കിഴക്കുപുറം പാടശേഖരത്തിന്റെ അടിസ്ഥാന നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുന്നു.

വൈക്കം: പാടശേഖരങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പുറബണ്ട് നവീകരണത്തിനും ഉയര്‍ത്തുന്നതിനുമെല്ലാം സര്‍ക്കാര്‍ പരിഗണന നല്‍കുന്നുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. തലയാഴം മംഗലത്തുകരി-കിഴക്കുപുറം പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൈക്കം കൂടി ഉള്‍പ്പെടുന്ന അപ്പര്‍കുട്ടനാടന്‍ പ്രദേശത്തിന്റെ വികസനത്തിനായി 21-22 വര്‍ഷം 2.78 കോടിയും 22-23 ല്‍ 2.40 കോടിയും ഈ വര്‍ഷം മൂന്നുകോടിയും ചെലവഴിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ബജറ്റില്‍ 11 കോടി രൂപ വകയിരുത്തിയതായും മന്ത്രി കുട്ടിച്ചേര്‍ത്തു. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. തലയാഴം പഞ്ചായത്തില്‍ എട്ട്, ഒന്‍പത്, 10 വാര്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്ന മംഗലത്തുകരി-കിഴക്കുപുറം പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 95 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയന്‍, കുട്ടനാട് പാക്കേജ് ചീഫ് എഞ്ചിനിയര്‍ ശ്യാംഗോപാല്‍, എക്‌സി. എഞ്ചിനീയര്‍ സി.ഡി സാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ് പുഷ്പമണി, ഹൈമി ബോബി, വിവിധ രാഷ്ട്രിയകക്ഷി നേതാക്കളായ പി സുഗതന്‍, കെ കുഞ്ഞപ്പന്‍,  ബെപ്പിച്ചന്‍ തുരുത്തിയില്‍, ബിജു പറപ്പള്ളില്‍, കെ മോഹനന്‍, പി.ആര്‍ രജനി, പ്രദീപ് ആയില്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെല്‍സി സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, പഞ്ചായത്ത് അംഗങ്ങളായ സിനിസലി, ഉദയന്‍, ബി.എല്‍ സെബാസ്റ്റ്യന്‍, പാടശേഖര സമിതി സെക്രട്ടറി മനോജ് ലുക്ക്, സൂപ്രണ്ടിങ് എഞ്ചിനിയര്‍ കെ.രാജേഷ്, കൃഷി അസി. ഡയറക്ടര്‍ സി.കെ സിമ്മി, തലയാഴം കൃഷി ഓഫീസര്‍ ആര്‍.എം ചൈതന്യ, അസി. എക്‌സി. എഞ്ചിനീയര്‍ വി.കെ ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.