Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷിപാഠം പദ്ധതി: ആശ്രമം സ്‌കൂളില്‍ കപ്പ കൃഷി വിളവെടുപ്പ് നടത്തി
23/02/2024
വൈക്കം ആശ്രമം സ്‌കൂളിലെ കൃഷിപാഠം പദ്ധതിയുടെ ഭാഗമായി ചെയ്ത കപ്പ കൃഷിയുടെ വിളവെടുപ്പ് സഹപാഠിക്കൊരു സ്വാന്തനം പദ്ധതി കണ്‍വീനര്‍ വൈ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രമം സ്‌കൂളില്‍ കൃഷിപാഠം പദ്ധതിയില്‍പ്പെടുത്തി ചെയ്ത കപ്പ കൃഷിയുടെ നാലാംഘട്ട വിളവെടുപ്പ് നടത്തി. തലയാഴം പഞ്ചായത്തിലെ രണ്ട് ഏക്കര്‍ സ്ഥലത്ത് നടത്തിയ കൃഷിയടെ വിളവെടുപ്പ് ഉദ്ഘാടനം സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കണ്‍വീനര്‍ വൈ ബിന്ദു നിര്‍വഹിച്ചു. സ്‌കൂളിലെ എസ്പിസി, എന്‍എസ്എസ്, സീഡ്, റെഡ് ക്രോസ്, ലിറ്റില്‍ കൈറ്റ്‌സ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് കപ്പ കൃഷി നടത്തിയത്. പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, അധ്യാപകരായ ഇ.പി ബീന, സി.എസ് ജിജി, എസ് വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.