Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൗണ്‍ ഗവ. എല്‍പി സ്‌കൂളില്‍ ഓാഡിറ്റോറിയം നിര്‍മാണം തുടങ്ങി
23/02/2024
വൈക്കം ടൗണ്‍ ഗവ. എല്‍പി സ്‌കൂളില്‍ ബിനോയ് വിശ്വം എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം സി.കെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

വൈക്കം: നൂറ്റിഅമ്പത് വര്‍ഷം പിന്നിടുന്ന വൈക്കം ടൗണ്‍ ഗവ. എല്‍പി സ്‌കൂളില്‍ നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിര്‍മാണം തുടങ്ങി. പൂര്‍വ വിദ്യാര്‍ഥി കൂടിയായ രാജ്യസഭാ അംഗം ബിനോയ് വിശ്വത്തിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 51 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓഡിറ്റോറിയം നിര്‍മിക്കുന്നത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സി.കെ ആശ എംഎല്‍എ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പെഴ്‌സണ്‍ പ്രീതാ രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ ശ്രീകുമാര്‍, സ്‌കൂള്‍ പ്രധാനാധ്യാപകരായ മായ, ഓമന, പിടിഎ പ്രസിഡന്റുമാരായ സാബു പി മണലൊടി, ഗീതു, ഓര്‍മക്കൂട്ടം കണ്‍വീനര്‍ ആര്‍ ബിജു, പി.കെ ശശികുമാര്‍, പി.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.