Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനാകരി വേണുഗോപാല ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
22/02/2024
ചെമ്മനാകരി വേണുഗോപാല ക്ഷേത്രത്തില്‍ ഉത്സവത്തിന് തന്ത്രി പൂത്തോട്ട ലാലന്‍ കൊടിയേറ്റുന്നു.

തലയോലപ്പറമ്പ്‌: ചെമ്മനാകരി വേണുഗോപാലക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ഉത്സവത്തിന് കൊടിയേറി. ചെമ്മനാകരി ദേവിവിലാസം താലപ്പൊലി സമാജത്തിന്റെ താലപ്പൊലി ക്ഷേത്രത്തില്‍ എത്തിയ ശേഷമാണ് തന്ത്രി പൂത്തോട്ട ലാലന്‍ കൊടിയേറ്റിയത്. മേല്‍ശാന്തി പി.വി സോമന്‍, ശ്യാം ശാന്തി എന്നിവര്‍ സഹകാര്‍മികരായി.
ഫെബ്രുവരി 27ന് ആറാട്ടോടെ ഉത്സവം സമാപിക്കും. രാവിലെ സര്‍പ്പപൂജ, വൈകിട്ട് കാഴ്ചശ്രീബലി, ദീപകാഴ്ച, പൂമൂടല്‍, ആറാട്ടുപുറപ്പാട്, വലിയകാണിക്ക എന്നിവ നടക്കും. ക്ഷേത്രം പ്രസിഡന്റ് മനു കണ്ടത്തിത്തറ, വൈസ് പ്രസിഡന്റ് ബേബി, സെക്രട്ടറി ഷിബു, ജോയിന്റ് സെക്രട്ടറി ദിലീപ് മറ്റുഭാരവാഹികളായ പൗരന്‍, അഭിലാഷ്, സാജു, കൃഷ്ണകുമാര്‍, അനില്‍കുമാര്‍, സലി, രതീഷ്, സുനില്‍കുമാര്‍, രതീഷ്, രഞ്ജിത്ത്, ഷൈരാജ് എന്നിവര്‍ നേതൃത്വം നല്‍കി.