Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫിഷറീസ് വകുപ്പിന്റെ എംബാങ്ക്‌മെന്റ് മത്സ്യകൃഷിക്ക് തുടക്കമായി
14/02/2024
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ചെട്ടിച്ചാല്‍ കനാലില്‍ ആരംഭിച്ച എംബാങ്ക്‌മെന്റ് മത്സ്യകൃഷിയുടെ ജില്ലാതല ഉദ്ഘാടനം വരാല്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ജില്ലാ പ്രസിഡന്റ് കെ.വി ബിന്ദു നിര്‍വഹിക്കുന്നു.

വൈക്കം: ഫിഷറീസ് വകുപ്പിന്റെ നൂതന മത്സ്യകൃഷി രീതിയായ എംബാങ്ക്‌മെന്റ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഉദയനാപുരം ചെട്ടിച്ചാല്‍ കനാലില്‍ ആയിരം വരാല്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിര്‍വഹിച്ചു. പ്രധാന ജലസ്രോതസ്സിനോട് ചേര്‍ന്ന് കിടക്കുന്ന ചെറിയ ചാനലുകള്‍, ജലസേചന കനാലുകള്‍ എന്നിവ വൃത്തിയാക്കി ജനപങ്കാളിത്തത്തോടെ താത്കാലിക തടയണകള്‍ കെട്ടി മത്സ്യകൃഷിക്ക് പര്യാപ്തമാകുന്ന രീതിയാണിത്. പടിഞ്ഞാറേക്കര നവോദയ ഫിഷ് ഫാമിങ് ക്ലബ്ബാണ് ഉദയനാപുരത്ത് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഫിഷറീസ് വകുപ്പ് മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി നല്‍കുന്നതോടൊപ്പം പദ്ധതി ചെലവിന്റെ 60 ശതമാനം സബ്സിഡിയായും നല്‍കും. ചടങ്ങില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അനൂപ്, അംഗങ്ങളായ വി.എം ശോഭിക, കെ.ദീപേഷ്, ഗിരിജ പുഷ്‌കരന്‍, രേവതി മനീഷ്, ദീപ മോള്‍, മിനി മന്നക്കപ്പറമ്പില്‍, രാധാമണി, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്‍ രമേഷ്, ഫിഷറീസ് ഉദ്യോഗസ്ഥരായ  പ്രിയ മോള്‍,  രശ്മി പി രാജന്‍, അഞ്ജലി ദേവി, ശ്യാമാധരന്‍, പൊന്നമ്മ പോള്‍, ഉദയനാപുരം അക്വാ കള്‍ചര്‍ കോ-ഓര്‍ഡിനേറ്റര്‍ എം ബീനാമോള്‍, അക്വാ കള്‍ചര്‍ പ്രൊമോട്ടര്‍ സുധ ഷാജി, പടിഞ്ഞാറേക്കര നവോദയ ഫിഷ് ഫാമിങ് ക്ലബ്ബ് ചെയര്‍മാന്‍ വിജിത്ത് ശശിധര്‍, ക്ലബ് രക്ഷാധികാരികളായ കെ.ജി രാജു, ടി.ടി സെബാസ്റ്റ്യന്‍ നവോദയ പുരുഷ സ്വയം സഹായ സംഘം സെക്രട്ടറി കെ.ജി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.