Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ ഇ-കാണിക്ക തുടങ്ങി
21/02/2024
വല്ലകം തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിലെ ഇ-കാണിക്കയുടെ ഉദ്ഘാടനം എസ്എൻഡിപി യോഗം യൂത്ത്മൂവ്മെന്റ് കേന്ദ്രകമ്മിറ്റി അംഗം പി.വി വിവേക് നിർവഹിക്കുന്നു.

വൈക്കം: വല്ലകം തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ ഇ-കാണിക്ക ഏർപ്പെടുത്തി. കേരള ബാങ്ക് വൈക്കം ബ്രാഞ്ചുമായി സഹകരിച്ചാണ് ഇ-കാണിക്ക ഒരുക്കിയത്. എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് കേന്ദ്രകമ്മിറ്റി അംഗം പി.വി വിവേക് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി സിബിൻ ശാന്തി കാർമികത്വം വഹിച്ചു. സെക്രട്ടറി കെ.ജി രാമചന്ദ്രൻ, യൂണിയൻ കൗൺസിലർ ടി.എസ് സെൻ, പ്രസിഡന്റ് ആനന്ദ് രാജൻ, കേരളാ ബാങ്ക് വൈക്കം മോണിങ് ആന്റ് ഈവനിങ് മാനേജർ സജിനി, വനിതാ സംഘം പ്രസിഡന്റ് സിനി, സെക്രട്ടറി ദിവ്യ ബിജു, കെ.രാധാകൃഷ്ണൻ, ബിനീഷ് ചന്ദ്രിക, മോഹിത് എന്നിവർ പ്രസംഗിച്ചു.