Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്ത് സ്വരാജ് ട്രോഫി ഏറ്റുവാങ്ങി
20/02/2024
കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സ്വീകരിക്കുന്നു.

വൈക്കം: കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഏറ്റുവാങ്ങി.  കൊട്ടാരക്കരയില്‍ നടന്ന തദ്ദേശ ദിനാഘോഷത്തില്‍ വെച്ചാണ് ട്രോഫിയും 40 ലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം സ്വീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആര്‍ സലില, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.ശ്രീകല, അസി. പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സുനില്‍കുമാര്‍ എന്നിവരും പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. വൈക്കം ബ്ലോക്ക് പഞ്ചായത്തിന് ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ സ്വരാജ് ട്രോഫി ലഭിക്കുന്നത്.