Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടിന് ആവേശമായി കരിപ്പാടത്ത് സാംസ്‌കാരിക നിലയം തുറന്നു
19/02/2024
വെള്ളൂര്‍ കരിപ്പാടത്ത് ആര്‍ബി കെയര്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച സാംസ്‌കാരിക നിലയം ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: വെള്ളൂര്‍ പഞ്ചായത്തിലെ കരിപ്പാടത്ത് ഒന്നര ഏക്കര്‍ സ്ഥലത്ത് ഒന്നരക്കോടി രൂപ വിനിയോഗിച്ച് ആര്‍ബി ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ രാജു പുല്ലുവേലില്‍ നിര്‍മിച്ച സാംസ്‌കാരിക നിലയം നാടിന് സമര്‍പ്പിച്ചു. വയോജനങ്ങള്‍ക്കായി പകല്‍ വീടും സാമൂഹ്യ അടുക്കളയും യുവാക്കള്‍ക്കും കുട്ടികള്‍ക്കും മറ്റും കായികപരിശീലനത്തിനായി വോളിബോള്‍-ബാറ്റ്മിന്റണ്‍ കോര്‍ട്ടുകള്‍, ഫിറ്റ്‌നസ് സെന്റര്‍, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഗെയിമുകള്‍, റീഡിങ് കോര്‍ണര്‍, ജൈവ പച്ചക്കറിതോട്ടം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് സാംസ്‌കാരിക നിലയം. നാടിന്റെ ആവശ്യങ്ങള്‍ക്ക് യോഗം ചേരാനും മറ്റും സൗജന്യമായി ഇവിടത്തെ സൗകര്യങ്ങള്‍ ഉപയോഗിക്കാം. ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര സാംസ്‌കാരികനിലയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക നിലയസമര്‍പ്പണം പി.കെ. രാജു പുല്ലുവേലിലും റീഡിങ് കോര്‍ണര്‍ ഉദ്ഘാടനം അഡ്വ. പി.കെ. ഹരികുമാറും ഇന്‍ഡോര്‍ കോര്‍ട്ട് ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ വോളി താരം എസ്.എ മധു, ഇന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ താരം എഡ്രിക് പെരേര എന്നിവരും നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍ നികിതകുമാര്‍, പി പ്രീതി, എന്‍ ഷാജിമോള്‍, സുകന്യ സുകുമാരന്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ സാബു പി മണലൊടി, കെ ശെല്‍വരാജ്, എം.കെ ഷിബു, എസ്.ഡി സുരേഷ് ബാബു, ബെപ്പിച്ചന്‍ തുരുത്തി, പിആര്‍ഒ ഡൊമനിക് ചെറിയാന്‍, ജനറല്‍ കണ്‍വീനര്‍ ലൂക്ക് മാത്യു, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.ആര്‍ സുശീലന്‍ എന്നിവര്‍ സംബന്ധിച്ചു.