Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവാവിന്റെ ചികിത്സയ്ക്ക് തുക കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്തി ജനകീയ കൂട്ടായ്മ
19/02/2024
നക്കംതുരുത്ത് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ബിരിയാണി ചലഞ്ചില്‍ ഭക്ഷണം തയ്യാറാക്കുന്ന യുവാക്കള്‍.
വൈക്കം: ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്കായി പണം കണ്ടെത്താന്‍ കൈകോര്‍ത്ത് നാട്ടുകാര്‍. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് തുക കണ്ടെത്താന്‍ നക്കംതുരുത്ത് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ 12000 പൊതി ബിരിയാണി തയ്യാറാക്കി വിറ്റു.  ഉദയനാപുരം ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ നക്കംതുരുത്ത് കുന്നുംപുറത്ത് താഴ്ചയില്‍ മാഹിന്(43) വേണ്ടിയാണ്
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അനൂപിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ബിരിയാണി വില്‍പ്പന നടത്തിയത്. ഇരു വൃക്കകളും തകരാറിലായ മാഹിനെ സാധാരണജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മാഹിന്റെ വരുമാനത്തിലാണ് കാലിന് സുഖമില്ലാത്ത ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് കുട്ടികളും കഴിഞ്ഞിരുന്നത്. ഏകദേശം 30 ലക്ഷത്തോളം രൂപയോളമാണ് വൃക്കമാറ്റിവെക്കല്‍ ചികിത്സക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്രയും ചെലവേറിയ ചികിത്സയ്ക്കു മുന്നില്‍ മാഹിന്റെ കുടുംബം നിസ്സഹായരായപ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ നിധിക്ക് രൂപം നല്‍കിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച നക്കംതുരുത്ത് ജനകീയ സമിതിയാണ്  ബിരിയാണി ചലഞ്ച് നടത്തിയത്. ബിരിയാണി ഉണ്ടാക്കുന്നതിനുള്ള  സാധനങ്ങൾ സ്‌പോണ്‍സറിഷിപ്പിലൂടെയും ലഭിച്ചു. നക്കംതുരുത്ത് ജുമാമസ്ജിദ് ഹാള്‍ പാചകത്തിനും പായ്ക്കിങ്ങിനുമായി വിട്ടുനല്‍കി.
സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയും സമുദായസംഘടനകള്‍ വഴിയും വിവിധ മഹല്ലുകളും ക്ലബ്ബുകളും കേന്ദ്രീകരിച്ചും നടത്തിയ ക്യാമ്പയിനിലൂടെ 12000 ബിരിയാണിപ്പൊതികള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സുല്‍ഫി കുറ്റിക്കാട്, സുബിരാജ് ശ്രീവത്സം, ഹാരിസ് കുണ്ടുശാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഓര്‍ഡര്‍ ചെയ്ത ബിരിയാണിപ്പൊതികള്‍ വാഹനങ്ങളിൽ എല്ലാ കേന്ദ്രങ്ങളിലും എത്തിക്കുന്നതിന് സര്‍വസജ്ജരായി നൂറോളം വാളണ്ടിയര്‍മാരും അണിനിരന്നു. ബിരിയാണി ചലഞ്ചിലൂടെ ലഭിക്കുന്ന തുകയ്ക്ക് പുറമെ ഇനിയും ചികിത്സക്ക് പണം കണ്ടെത്തേണ്ടതുണ്ടെന്ന് നക്കംതുരുത്ത് ജനകീയസമിതി ചെയര്‍മാന്‍ സി.പി അനൂപ് പറഞ്ഞു. ഇതിനുവേണ്ടി മാഹിൻ ചികിത്സ സഹായനിധി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുലശേഖരമംഗലം ശാഖയിൽ തുടങ്ങിയ അക്കൗണ്ടിലേക്ക് സഹായം എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. അക്കൗണ്ട് നമ്പര്‍: 41576326556 ഐഎഫ്എസ്ഇ കോഡ്: SBIN0070354.