Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ ഇളങ്കാവ് ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
19/02/2024
വടയാര്‍ മേജര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മനയത്താറ്റ്മന ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മനയത്താറ്റ്മന അജിതന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നലെ രാവിലെ കൊടിയേറി. ക്ഷേത്രം തന്ത്രി മനയത്താറ്റ്മന ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മനയത്താറ്റ്മന അജിതന്‍ നമ്പൂതിരിയാണ് കൊടിയേറ്റിയത്. മേല്‍ശാന്തി സന്തോഷ് പോറ്റി സഹകാര്‍മികനായി. ശ്രീകോവിലില്‍വെച്ച് കോടിക്കൂറയിലേക്ക് ദേവീചൈതന്യം ആവാഹിച്ചശേഷം അനുഷ്ഠാന വാദ്യങ്ങളോടെ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. കൊടിക്കൂറ വടയാര്‍ ആലുങ്കല്‍ പ്രതാപ ചന്ദ്രന്‍ വഴിപാടായി സമര്‍പ്പിച്ചു. ലക്ഷ്മി നാരായണ അന്നദാന സമിതിയുടെ നേതൃത്വത്തില്‍ കൊടിയേറ്റ് സദ്യയും നടത്തി. വൈകിട്ട് 1402-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ താലപ്പൊലിയും നടന്നു. 
ചടങ്ങുകള്‍ക്ക് ക്ഷേത്രഉപദേശകസമിതി പ്രസിഡന്റ് എം.കെ ജയകുമാര്‍, സെക്രട്ടറി പി.എസ് സിജീഷ്, വൈസ് പ്രസിഡന്റ് ടി.കെ സഹദേവന്‍, വിജയകുമാരമേനോന്‍, പി.വി അശോകന്‍, എം.ടി മനീഷ്, കെ.എം മോഹനന്‍, എം.ആര്‍ വാസു, പി സുരേഷ്‌കുമാര്‍, ആര്‍ പ്രദീപ്കുമാര്‍, ടി.പി ശരത്ചന്ദ്രന്‍, കനല്‍ ലാല്‍, എം.പി ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി. ഫെബ്രുവരി 25ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഏപ്രില്‍ ഒന്‍പതിനും 10നുമാണ് പ്രസിദ്ധമായ ആറ്റുവേല.